ചൈന തകരുന്നു, ഇന്ത്യ കുതിക്കുന്നു!!!

ചൈന, ഇന്ത്യ, ഓഹരി വിപണി
ന്യൂഡല്‍ഹി| vishnu| Last Modified ബുധന്‍, 21 ജനുവരി 2015 (11:04 IST)
ഏഷ്യയിലെ രണ്ട് പ്രധാന സാമ്പത്തിക ശക്തികളാണ് ചൈനയും ഇന്ത്യയു, ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഏറെ വികസിച്ച രാജ്യമാണ് ചൈന. എന്നാല്‍ ചൈനയുടെ പേഴ്സ് കാലിയാകുന്നതായി സൂചനകള്‍ നല്‍കി അവിടുത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാമ്പത്തിക തളര്‍ച്ച വ്യക്തമാക്കി ചൈനയുടെ ഓഹരിവിപണി സൂചികകള്‍ താഴേക്ക് ഇടിയുന്നു.

സിഎസ്‌ഐ300 സൂചിക 7.7 ശതമാനം താഴ്ന്ന് 3,335.16ലും ഷാങ്ഹായ് സൂചിക7.7 ശതമാനം താഴ്ന്ന് 3,116.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2008 ജൂണിനുശേഷം ചൈനീസ് വിപണയില്‍ ഒരൊറ്റദിവസം ഇത്രയും തകര്‍ച്ചയുണ്ടായുണ്ടാകുന്നത് ആദ്യമായാണ്.
സാമ്പത്തിക വളര്‍ച്ചയുടെ വേഗംകുറഞ്ഞതുതന്നെയാണ് ചൈനയെ ബാധിച്ചത്. സ്ഥിരതയുള്ള വികസനം ഇനി ചൈനയില്‍ തുടരുക അസാധ്യമായ സാഹചര്യത്തില്‍ നിക്ഷേപകര്‍ ചൈനയില്‍ നിന്ന് പിന്‍‌വാങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വിപണികള്‍ നഷ്ടത്തിലേയ്ക്ക് പതിക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടം തുടരുകയാണ്. സെന്‍സെക്‌സ് സൂചിക 140.12 പോയന്റ് ഉയര്‍ന്ന് 28262.01ലും നിഫ്റ്റി സൂചിക 37 പോയന്റ് നേട്ടത്തില്‍ 8550.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനീസ് വിപണികളില്‍ തകര്‍ച്ച പ്രകടമായപ്പോഴും ഇന്ത്യന്‍ വിപണികളെ ബാധിക്കാതിരുന്നത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പണമെറിയല്‍തന്നെയാണ്. മെച്ചപ്പെട്ട സ്ഥിരതയുള്ള വികസനം മുന്നില്‍കണ്ടാണ് വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യയിലെത്തുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :