പാകിസ്ഥാനാണ് തങ്ങളുടെ ഉറ്റ ചങ്ങാതി: ചൈന

 പാകിസ്ഥാന്‍ ചൈന ബന്ധം , ഇന്ത്യ അമേരിക്ക കരാര്‍ , ബരാക് ഒബാമ
ബെയ്ജിങ്| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (15:28 IST)
അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയും ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ കരാറുകളില്‍ ധാരണയാകുകയും ചെയ്തതോടെ ചൈന പാകിസ്ഥാനുമായി അടുക്കുന്നു. ചൈനയുടെ പകരം വയ്ക്കാനില്ലാത്ത ഉറ്റ സുഹൃത്താണ് പാക്കിസ്ഥാനെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രംഗത്തെത്തിയതോടെയാണ് ചൈനയുടെ നിലപാട് മറനീക്കി പുറത്ത് വന്നത്.

ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിനോടാണ് ചൈനയുടെ പകരം വയ്ക്കാനില്ലാത്ത ഉറ്റ സുഹൃത്താണ് പാക്കിസ്ഥാനെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യക്തമാക്കിയത്. പാകിസ്ഥാന്റെ ഉത്കണ്ഠകള്‍ ചൈനയുടേത് കൂടിയാണെന്നും. ചൈനയ്ക്ക് വ്യക്തികള്‍ക്കതീതമായ ഒരു സ്ഥിരം നയം പാകിസ്ഥാന്റെ കാര്യത്തിലുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മെങ് ജിയാന്‍ഷു വ്യക്തമാക്കി. എന്നും പാക് നിലപാടുകള്‍ക്ക് ഒപ്പം നിന്ന രാജ്യമാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഏഷ്യാ പസഫിക് മേഖലയില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് കൂടുതല്‍ രംഗങ്ങളില്‍ സഹകരണം ഉറപ്പാക്കുകയാണ് ആവശ്യമെന്നും, ഇതാണ് ചൈന ആഗ്രഹിക്കുന്നതെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് രാഷ്ട്രപതിക്കയച്ച റിപ്പബ്ളിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതും, ശ്രീലങ്കയില്‍ പുതിയ ഭരണ നേതൃത്വം വന്നതുമാണ് ചൈനയെ ചൊടുപ്പിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :