ഇന്ന് ലോക ജലദിനം: സര്‍വം വെള്ളമാണെങ്കിലും, കുടിക്കാന്‍ വെള്ളമില്ല

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (16:24 IST)
ഇന്ന് ലോക ജലദിനമാണ്. ലോകത്ത് സര്‍വം വെള്ളമാണെങ്കിലും, കുടിക്കാന്‍ വെള്ളമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ തന്നെ ഈ വര്‍ഷത്തെ ലോക ജലദിനത്തിന്റെ മുദ്രാവാക്യം 'വെള്ളത്തെ വിലമതിക്കുക' എന്നതാണ്. 1992ല്‍ ബ്രസീലിലെ റിയോയില്‍ ചേര്‍ന്ന യുഎന്‍ഇഡിയിലാണ് ജലദിനമെന്ന ആശയം ഉയര്‍ന്നുവന്നത്.

രണ്ടായിരത്തി അന്‍പതോടു കൂടി ലോക ജനസംഖ്യയില്‍ പകുതി പേര്‍ക്കും ജലം ലഭ്യമാകാതെ വരുമെന്നാണ് കണക്ക്. ലോകത്ത് 2.1 ബില്യണ്‍ ആളുകള്‍ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :