കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്നും രാജിവെച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (14:24 IST)
കെപിസിസി വൈസ് പ്രസിഡന്റ് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്നും രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍.

പാർട്ടിക്കുള്ളിൽ സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചശേഷമാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്ന് രോസക്കുട്ടി ടീച്ചർ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടായി കോൺഗ്രസിലെ സജീവ പ്രവർത്തകയായ റോസക്കുട്ടി 91ൽ സുൽത്താൻ ബത്തേരിയിൽ നിന്നും എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തി കൂടിയാണ് റോസക്കുട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :