വടക്കൻ കേരളത്തിൽ ഇടത് തരംഗം, 32 സീറ്റിൽ 27ലും വിജയം, മഞ്ചേശ്വരത്ത് ബിജെപി: മനോരമ സർവേ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (13:02 IST)
വടക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് അഭിപ്രായ സർവേ. കേരളത്തിലെ നാല് വടക്കൻ ജില്ലകളിലെ 32 സീറ്റുകളിൽ 27 എണ്ണത്തിലും എൽഡിഎഫ് വിജയിക്കുമെന്നാണ് സർവേ പറയുന്നത്. മഞ്ചേശ്വരത്ത് ബിജെപി വിജയിക്കുമെന്നും സർവേയിൽ പറയുന്നു. 4 സീറ്റാണ് സർവേ പ്രകാരം യു‌ഡിഎഫിനുള്ളത്.

കോഴിക്കോട് ജില്ലയിൽ എല്ലാ സീറ്റിലും ഇടതുമുന്നണിയാണെന്നാണ് സർവേയിൽ പറയുന്നത്. കൊടുവള്ളിയിൽ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സർവേ പറയുന്നു. അതേസമയം കുറ്റ്യാടിയിൽ ഇടതുമുന്നണി തന്നെ വിജയിക്കും.

കാസർകോട് ജില്ലയിലെ രണ്ട് സീറ്റിൽ യുഡിഎഫിനും രണ്ട് സീറ്റ് യു‌ഡിഎഫിനുമാണ് സാധ്യത. തൃക്കരിപൂരിൽ യു‌ഡിഎഫ് അട്ടിമറി വിജയം സ്വന്തമാക്കുമെന്ന് പറയുന്ന സർവേയിൽ മഞ്ചേശ്വരത്ത് ബിജെപിക്ക് സാധ്യത നൽകുകയും ചെയ്യുന്നുണ്ട്.

കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ ഒൻപതല്ല് എൽഡിഎഫും രണ്ടിൽ യുഡിഎഫും മുൻനിലെത്തുമെന്നാണ് സർവേ പറയുന്നത്. അതേസമയം കൂത്തുപറമ്പി എൻഡിഎ രണ്ടാമതെത്തുമെന്നും സർവേ പ്രവചിക്കുന്നു. വയനാട്ടിലെ 3 സീറ്റുകളും എൽഡിഎഫ് സ്വന്തമാക്കുമെന്നാണ് സർവേ ഫലം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :