നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (09:43 IST)
നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. സംസ്ഥാനത്ത് ഇതുവരെ 2138 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം പത്രിക തള്ളിയതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മി സ്വന്തം നിലയ്ക്കാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കൂടാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സംഭവത്തില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് തള്ളിയത്. ഫോം എ, ബി എന്നിവയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം വരണാധികാരി നിഷേധിച്ചെന്നാണ് സ്ഥാനാര്‍ത്ഥികള്‍ വാദിച്ചത്.

അതേസമയം പത്രിക തള്ളിയത് പോരായ്മ തന്നെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോടതി വിധി എതിരായാല്‍ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :