സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ശ്രീനു എസ്| Last Modified തിങ്കള്‍, 22 മാര്‍ച്ച് 2021 (13:08 IST)
സംസ്ഥാനത്തെ രണ്ടുജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. ഇന്നലെ പത്തനംതിട്ടയില്‍ കാറ്റിലും മഴയിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.

കണ്ണൂര്‍ ചെറുപുഴയില്‍ കെഎസ്ഇബിക്ക് പത്തുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. പത്തിലേറെ വൈദ്യുത തൂണുകള്‍ മരങ്ങള്‍ വീണ് ഒടിയുകയും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :