സിആര്‍ രവിചന്ദ്രന്‍|
Last Updated:
ശനി, 9 ജൂലൈ 2022 (15:57 IST)
എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഏറ്റവും ലളിതമായ ഒരു വ്യായാമമാണ് നടത്തം. ഇതുമൂലം ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാന്‍ കഴിയും. ശാരീരിക അധ്വാനം തീരെ ഇല്ലാത്തവര്‍ക്കാണ് നടപ്പ് ഏറെ പ്രയോജനം ചെയ്യുക. അതുപോലെ വീട്ടുജോലികള്‍ ചെയ്യുന്നതും നല്ലൊരു അധ്വാനമാണ്. അടിച്ചുതുടക്കുക, പൂന്തോട്ടപ്പണി, കാര്‍ കഴുകുക, തുണി കഴുകുക എന്നിവയെല്ലാം തടി കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്.
പൊണ്ണത്തടി കാരണം കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അമിതമായി കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഇത്തരമൊരു അവസ്ഥയുണ്ടാകുന്നത്. അമിതമായ അളവിലുള്ള ഭക്ഷണവും വ്യായാമക്കുറവും ജനിതിക തകരാറുകളുമൊക്കെയാണ് ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. എന്നാല്‍ ഭക്ഷണക്രമീകരണവും വ്യായാമവും തടി കുറക്കാനുള്ള സ്വാഭാവിക മാര്‍ഗങ്ങളായി വൈദ്യശാസ്ത്രം പറയപ്പെടുന്നു. വ്യായാമം ചെയ്യുന്നത് കൊണ്ട് തടി കുറയുക മാത്രമല്ല, ശരീരപുഷ്ടിയും സ്റ്റാമിനയും മെയ്വഴക്കവും ഉണ്ടാകുന്നു.