സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 8 ജൂലൈ 2022 (19:03 IST)
സാധാരണ ഉപ്പ് ഉപയോഗിക്കുന്നതിന് പകരം വൃത്തിയുള്ള ഇന്തുപ്പ് ഉപയോഗിക്കുന്നത് മൈഗ്രേയ്‌നു ഉത്തമപ്രതിവിധിയാണ്. നാരങ്ങാ നീരില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കുന്നത് നിമിഷനേരം കൊണ്ട് മൈഗ്രേയ്നിന്റെ തോത് കുറയ്ക്കുന്നു. കുടാതെ ഭക്ഷണത്തില്‍ ചില മറ്റം വരുത്തിയാലും ഈ രോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാം. പൊട്ടറ്റോ ചിപ്‌സ്, പ്രിസര്‍വ് ചെയ്ത നട്‌സ് , ചായ കോഫി തുടങ്ങിയ അമിതമായ അളവില്‍ , സംസ്‌കരിച്ച മാംസാഹാരങ്ങള്‍, സോസേജ് , ടിന്നിലടച്ച മത്സ്യമാസാദികള്‍ എന്നിവ ഉപേക്ഷിക്കേണ്ടവയാണ്.
മദ്യപിക്കുന്നതും പുകവലിക്കുന്നതും ഉപേക്ഷിക്കണം. മുഴുധാന്യങ്ങള്‍ ഇലക്കറികള്‍ മുട്ട തൈര് എന്നിവ മഗ്‌നീഷ്യം അടങ്ങിയ ഇലക്കറികള്‍ ഓട്‌സ് ,ബദാം നിലക്കടല വാഴപ്പഴം മുതലായവ കഴിക്കുന്നത് മൈഗ്രയിന്റെ ആക്കം കുറക്കാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രയിന്‍ ഇല്ലാതാക്കാന്‍ സഹായകരമാണ്. രക്തത്തിലെ ഗ്ലൂക്കോസ് നില കുറയാതെ കൃത്യസമയത്ത് ആഹാരം കഴിക്കുക.