5 മുതല്‍ 15 കോടി മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ പ്രതിഫലം, നായികമാരുടെ വാങ്ങുന്നത് ഈ തുക !

കെ ആര്‍ അനൂപ്| Last Modified ശനി, 9 ജൂലൈ 2022 (11:30 IST)
സിനിമകള്‍ പരാജയപ്പെട്ടാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നുവെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍. ഒരു അഭിമുഖത്തിനിടെ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.

5 മുതല്‍ 15 കോടിയാണ് സൂപ്പര്‍താരങ്ങള്‍ വാങ്ങുന്നത്. നായികമാര്‍ ആകട്ടെ 50ലക്ഷം- 1 കോടിയും,75 ലക്ഷം മുതല്‍ 3 കോടിവരെ യുവതാരങ്ങളും വന്ന് അഭിനയിക്കും. പ്രധാന സഹതാരങ്ങള്‍ക്ക് കൊടുക്കേണ്ടത് 15- 30 ലക്ഷം വരെയാണ്.

തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണെന്നും ജി. സുരേഷ് കുമാര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :