ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ രോഗങ്ങള്‍ ഉറപ്പ്

രേണുക വേണു| Last Modified വെള്ളി, 14 ജൂലൈ 2023 (10:55 IST)

ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും ടോയ്‌ലറ്റ് വൃത്തിയാക്കിയിരിക്കണം

നല്ല ബലവും കൂര്‍ത്ത പല്ലുകള്‍ ഉള്ളതുമായ ക്ലീനിങ് ബ്രഷ് ഉപയോഗിച്ചാണ് ടോയ്‌ലറ്റ് വൃത്തിയാക്കേണ്ടത്

ആറ് മാസം കൂടുമ്പോള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ബ്രഷ് മാറ്റണം

ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനു 15 മിനിറ്റ് മുന്‍പെങ്കിലും അണുനാശിനി ടോയ്‌ലറ്റില്‍ എല്ലാ ഭാഗത്തും ഒഴിക്കണം

ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ബ്രഷ് ഉപയോഗിച്ച് ബാത്ത്‌റൂമിന്റെ മറ്റ് സ്ഥലങ്ങള്‍ വൃത്തിയാക്കരുത്

നിങ്ങളുടെ ടോയ്‌ലറ്റിന്റെ ഉള്‍ഭാഗം മാത്രമല്ല വൃത്തിയാക്കേണ്ടത്. ഇരിക്കുന്ന ഭാഗം, ടോയ്‌ലറ്റിന്റെ പുറംഭാഗം, ടാങ്ക്, ടോയ്‌ലറ്റിന്റെ അടപ്പ് എന്നിവയും വൃത്തിയാക്കണം

ടോയ്‌ലറ്റിന്റെ ഇടുങ്ങിയ ഭാഗങ്ങളില്‍ ബ്രഷ് ഉപയോഗിച്ച് നന്നായി സ്‌ക്രബ് ചെയ്യണം

ടോയ്‌ലറ്റിന്റെ മടക്കുകളില്‍ ബാക്ടീരിയയും അണുക്കളും വളരാന്‍ സാധ്യത കൂടുതലാണ്

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്രഷ് ആവശ്യം കഴിഞ്ഞാല്‍ അണുവിമുക്തമാക്കണം

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോള്‍ നിര്‍ബന്ധമായും കൈയുറകള്‍ ധരിക്കണം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :