ഏതെങ്കിലും നേരം ഭക്ഷണം ഒഴിവാക്കിയതുകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാമോ?

രേണുക വേണു| Last Modified വ്യാഴം, 13 ജൂലൈ 2023 (16:11 IST)

പ്രമേഹവും ഭക്ഷണരീതിയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. പ്രമേഹമുള്ളവര്‍ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. കാലറി കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍, കാര്‍ബോണേറ്റഡ് പാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് ബേക്കറി ആഹാരങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് ശരീര ഭാരം കൂടാന്‍ കാരണമാകും. ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതു മൂലം ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു.

ഏതെങ്കിലും ഒരു നേരം ഭക്ഷണം ഒഴിവാക്കി പട്ടിണി കിടന്നതുകൊണ്ട് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ല. അതിനു വേണ്ടത് കൃത്യമായ ഭക്ഷണ രീതിയാണ്. സമീകൃത ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍ തടയാന്‍ ഒരു പരിധി വരെ ഭക്ഷണക്രമം കൊണ്ട് സാധിക്കും.

ഭക്ഷണ രീതി ശരിയല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യതിയാനങ്ങള്‍ സംഭവിക്കാം. ദിവസവും ഏകദേശം ഒരേ സമയത്ത് ഭക്ഷണം കഴിക്കാന്‍ ശീലിക്കണം. എപ്പോഴും കൃത്യമായ അളവില്‍ തന്നെയായിരിക്കണം എല്ലാ ദിവസവും ഭക്ഷണം കഴിക്കേണ്ടത്. കൂടുതല്‍ ഭക്ഷണം മൂന്ന് നേരമായി കഴിക്കാതെ അതു നിയന്ത്രിച്ച് അഞ്ചോ ആറോ തവണകളായി കഴിക്കുന്നത് നല്ലതാണ്. അതായത് വളരെ ചെറിയ തോതില്‍ അഞ്ചോ ആറോ തവണ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
325 കോടി രൂപയാണ് ചിത്രം നേടിയത്.

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ...

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോകള്‍ക്ക് താഴെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ ...

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി
ധ്രുവത്തിന്റെ കഥ ആദ്യം മോഹന്‍ലാലിനോടാണ് താന്‍ പറഞ്ഞതെന്ന് എ.കെ.സാജന്‍ ഒരിക്കല്‍ ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ ...

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം
ഇതിനായി ആദ്യം ചെയ്യേണ്ടത് ഫൈബര്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുകയാണ്.

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും
കൃത്യമായി വെള്ളം കുടിക്കുന്നവരുടെ മൂത്രത്തിനു ഇളംമഞ്ഞനിറം ആയിരിക്കും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ...

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു ...

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു
ഇഡ്‌ളി മാവില്‍ ഒരു പിഞ്ച് ബേക്കിംഗ് സോഡ ചേര്‍ത്താല്‍ ഇഡ്‌ളി കൂടുതല്‍ ഫ്‌ലഫി ആകും