അനുബന്ധ വാര്‍ത്തകള്‍
- 50 കോടി ബജറ്റില്‍ ടോവിനോയുടെ പാന്‍-ഇന്ത്യ സിനിമ, ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാന്‍ മാത്രം 30 ദിവസം മാറ്റിവെച്ച് നിര്‍മ്മാതാക്കള്‍
- തൃഷ കഥ കേട്ടത് ലിയോയുടെ കാശ്മീര്‍ ചിത്രീകരണത്തിനിടെ, ടോവിനോയ്ക്കൊപ്പം ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ നടി
- ശരീര ഭാരം കുറയ്ക്കാന്‍ മാത്രമല്ല ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കാന്‍ സാധിക്കും
- താരന് തലവേദനയായോ, പരിഹാരം ഇതാണ്
- ബെന്നി തീപ്പൊരിയാണ് ! അപ്ഡേറ്റുമായി പൃഥ്വിരാജും മഞ്ജുവും ഉള്‍പ്പെടെയുള്ള താരനിര
യീസ്റ്റ് അണുബാധയുണ്ടാകാതിരിക്കാന്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധവേണം
വേനല്‍ക്കാലം ആഘോഷങ്ങളുടെ കാലമാണ്. എന്നാല്‍ നിരവധി അസുഖങ്ങളും ഇക്കാലത്ത് നമ്മെ തേടിവരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഈര്‍പ്പമുള്ള ഭാഗങ്ങളിലെ അണുബാധ. ഇത് പൊതുവേ പ്രമേഹരോഗികള്‍ക്കും അമിത വണ്ണമുള്ളവരിലും ഗര്‍ഭിണികളിലും കാണാറുണ്ട്. യീസ്റ്റ് അണുബാധ ഉണ്ടാകാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കൂടാതെ അടിവസ്ത്രങ്ങള്‍ കോട്ടണ്‍ തുണികൊണ്ടുള്ളതാവണം. സ്ത്രീകളിലാണ് കൂടുതലായി ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.
ഈര്‍പ്പമുള്ള ശരീരഭാഗങ്ങള്‍ കിടക്കുന്നതിന് മുന്‍പ് കഴുകി തുടയ്ക്കണം. ഈ സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇത്തരം അണുബാധകളെ ചെറുക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. അണുബാധയുണ്ടായാല്‍ നിറയെ വെള്ളം കുടിക്കുകയും വേണം.