അനുബന്ധ വാര്‍ത്തകള്‍
- ഒരു ഗ്ലാസ് ചായയ്ക്ക് ഇത്രയും പഞ്ചസാര തന്നെ ധാരാളം; കൂടുതലായാല്‍ ദോഷം
- മഴക്കാലത്ത് ചായ കുടി കൂടും..! പക്ഷേ, അത്ര നല്ല ശീലമല്ല
- മാമ്പഴം, ഓറഞ്ച്, പൈനാപ്പിള്‍...! വെറും വയറ്റില്‍ ഈ ഫ്രൂട്ട്സ് കഴിക്കരുത്; ദോഷങ്ങള്‍ ഏറെ
- നിങ്ങളുടെ കൊളസ്ട്രോള്‍ ലെവല്‍ താഴാത്തത് എന്തുകൊണ്ടാണ്
- തണുത്ത വെള്ളം കുടിക്കുമ്പോള്‍ ഇത്രയധികം ദോഷങ്ങളുണ്ടോ?
രാത്രി ഇത്ര മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക; ആരോഗ്യം മെച്ചപ്പെടും
കൃത്യമായ ഉറക്കം ഉള്ളവര്‍ക്ക് നല്ല ആരോഗ്യമുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഓരോ പ്രായത്തിലും എത്ര മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.
12 മാസം വരെ പ്രായമുള്ള നവജാത ശിശുക്കള്‍ ഒരു ദിവസം 12 മുതല്‍ 16 മണിക്കൂര്‍ വരെ ഉറങ്ങണം. കുട്ടികള്‍ക്ക് ഉറക്കം വളരെ അത്യാവശ്യമാണ്.
ഒരു വയസ്സ് മുതല്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 11 മുതല്‍ 14 മണിക്കൂര്‍ വരെ ഉറങ്ങണം. മൂന്ന് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 മുതല്‍ 13 മണിക്കൂര്‍ വരെ ഉറങ്ങണം.
ആറ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ ഉറങ്ങേണ്ടത് ഒന്‍പത് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയാണ്. 13 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ളവര്‍ ഒരു ദിവസം എട്ട് മണിക്കൂര്‍ മുതല്‍ 10 മണിക്കൂര്‍ വരെ ഉറങ്ങണം.
പ്രായപൂര്‍ത്തിയായവര്‍ രാത്രി നിര്‍ബന്ധമായും തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ എങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.