മാമ്പഴം, ഓറഞ്ച്, പൈനാപ്പിള്‍...! വെറും വയറ്റില്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുത്; ദോഷങ്ങള്‍ ഏറെ

രേണുക വേണു| Last Modified ബുധന്‍, 19 ജൂലൈ 2023 (10:00 IST)

ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിനു നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

അതേസമയം രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. സിട്രസ് പഴങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്. ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം എന്നിവ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. സിട്രസ് പഴങ്ങളില്‍ പിഎച്ച് ലെവല്‍ കുറവാണ്. ഇത് അസിഡിറ്റിക്ക് കാരണമാകും.

മാമ്പഴം, നാരങ്ങ, ഓറഞ്ച്, പ്ലംസ്, മുന്തിരി, പൈനാപ്പിള്‍, ബ്ലൂബെറീസ്, തക്കാളി എന്നിവയെല്ലാം ആസിഡിറ്റി നിറഞ്ഞ പഴങ്ങളാണ്.

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും.

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ഫ്രൂട്ട്‌സ് കഴിക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പകരം ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വയറുനിറച്ച് അത്താഴം കഴിച്ചതിനു ശേഷം രാത്രി കിടക്കുന്നതിനു മുന്‍പ് ഫ്രൂട്ട്‌സ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :