1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Side effects of drinking cold water regularly

തണുത്ത വെള്ളം കുടിക്കുമ്പോള്‍ ഇത്രയധികം ദോഷങ്ങളുണ്ടോ?

Side effects of drinking cold water regularly
തണുപ്പുള്ള സീസണില്‍ പോലും ഫ്രിഡ്ജിലെ വെള്ളം മാത്രം കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കും ഉണ്ട്. തണുത്ത വെള്ളം മാത്രം കുടിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. തണുത്ത വെള്ളം കുടിക്കുന്നതിലൂടെ ആരോഗ്യത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ അറിഞ്ഞിരിക്കാം. 
 
ശരീര ഊഷ്മാവിനെക്കാള്‍ കുറഞ്ഞ താപനിലയിലുള്ള വെള്ളം കുടിക്കുന്നത് ദോഷം തന്നെയാണ്. തണുത്ത വെള്ളം ശരീരത്തിനുള്ളിലേക്ക് എത്തിയാല്‍ ശരീര താപനിലയും വെള്ളത്തിന്റെ താപനിലയും തമ്മില്‍ ഏകോപിപ്പിക്കാന്‍ ശരീരം ഊര്‍ജം ചെലവഴിക്കേണ്ടി വരും. 
 
തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. 
 
തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കും. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നാറില്ലേ? 
 
കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തില്‍ ഉണ്ട്. നിങ്ങള്‍ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഞരമ്പുകളെ വേഗത്തില്‍ തണുപ്പിക്കുകയും ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു, ഇത് അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
 
തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും. 
 
കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് തണുത്ത വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം. 
 
തണുത്ത വെള്ളത്തിനു പകരം ഇളം ചൂടുവെള്ളം കൂടുക്കുന്നതാണ് നല്ലത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പകര്‍ച്ചവ്യാധികളെ തടയുന്നതിന് ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോഗ്യവകുപ്പ്