അനുബന്ധ വാര്‍ത്തകള്‍
- ക്രിക്കറ്റ് ആവേശം: ഐപിഎല്ലിന് ഏപ്രില്‍ ഒന്‍പതിന് തുടക്കം
- ഐപിഎൽ 2021: ടൂർണമെന്റ് ആറ് വേദികളിൽ, ഏപ്രിൽ ഒമ്പതിന് തുടക്കം
- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ഉറപ്പാക്കി ടീം ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്തത് ഇന്നിങ്സിനും 25 റൺസിനും
- സുന്ദറിന് അർഹിച്ച സെഞ്ചുറി നഷ്ടമായി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 160 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്
- ആ സ്റ്റാൻഡിങ് ഒവേഷൻ റിഷഭ് പന്ത് അർഹിക്കുന്നത് തന്നെ- ലക്ഷ്മൺ
ഇന്ത്യ വേറെ ലെവൽ ടീമാണ്, ഞങ്ങൾ പാഠം പഠിച്ചു: ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് നായകൻ
ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് നായകൻ ജോ റൂട്ട്. തന്റെ ട്വിറ്റർ പേജിലിട്ട കുറിപ്പിലൂടെയാണ് ജോ റൂട്ടിന്റെ അഭിനന്ദനം. പരമ്പരയിൽ നിന്നും ഇംഗ്ലണ്ടിന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയതായും ഇന്ത്യയുടെ ആതിഥ്യമര്യാദയ്ക്ക് നന്ദി പറയുന്നതായും ജോറൂട്ട് ട്വിറ്ററിൽ കുറിച്ചു.
ഈ പര്യടനത്തിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിക്കാനായി. ഒരു വ്യക്തി എന്ന നിലയിലും ടീം എന്ന നിലയിലും ഞങ്ങൾ മെച്ചപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കും. പരമ്പര വിജയിച്ച ഇന്ത്യയുടെ മികവിനെ അംഗീകരിക്കുന്നു. ആതിഥ്യമര്യാദയ്ക്കും നന്ദി ജോ റൂട്ട് പറഞ്ഞു.