സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 2 മാര്‍ച്ച് 2022 (13:57 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ് തേങ്ങയെന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇതിന് ആന്റിവൈറല്‍, ആന്റി ഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ട്. രക്തത്തിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍
തേങ്ങ സഹായിക്കുന്നു. കുറഞ്ഞ അളവിലുള്ള കാര്‍ബോഹൈഡ്രേറ്റും കൂടിയ അളവില്‍ കൊഴുപ്പും ഫൈബറും അടങ്ങിയിരിക്കുന്നതാണ് ഇതിന് കാരണം. മറ്റൊന്ന് നിര്‍ജലികരണം ഉണ്ടാകുന്നത് തേങ്ങ തടയുന്നു. അധികമായി ഇലക്ട്രോലൈറ്റുകള്‍ ഉള്ളതാണ് ഇതിന് കാരണം.
രക്തത്തിലെ കൊളസ്‌ട്രോള്‍ ഉയര്‍ത്താനും വെളിച്ചെണ്ണ സഹായിക്കുന്നു. കൂടാതെ ഹൃദ്രോഗങ്ങള്‍ ഉണ്ടാവാതിരിക്കാനും ഇത് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന മീഡിയം ചെയ്ന്‍ ഫാറ്റി ആസിഡ് മെറ്റബോളിസം കൂട്ടാനും വണ്ണം കുറയ്ക്കാനും സഹായിക്കും.