മീഡിയ വണ്‍ ചാനലിന്റെ അപ്പീല്‍ തള്ളി ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 2 മാര്‍ച്ച് 2022 (13:29 IST)
മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നാടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ചാനലിനുള്ള വിലക്ക് ഇനിയും തുടരും. ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങള്‍ ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്ണിന്റെ സംപ്രേഷണാനുമതി റദ്ദാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ച വിവരങ്ങള്‍ തങ്ങള്‍ക്കും ബോധ്യപ്പെട്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹൈക്കോടതി അപ്പീല്‍ തള്ളിയതിനാല്‍ അപ്പീലുമായി സുപ്രീം കോതിയെ സമീപിക്കുമെന്ന് ചാനലുകാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :