ശരിക്കും എന്താണ് താരന്‍? എത്രതരം?

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 2 ജൂലൈ 2022 (11:43 IST)
താരന്റെ ശല്യമുണ്ടായാല്‍ പിന്നെ ആശങ്കകള്‍ പലതാണ്. ഇത് പകരില്ലേ, പൂര്‍ണമായും മാറില്ലേ തുടങ്ങി സംശയങ്ങളുടെ പട്ടികകള്‍ നീളുകയായി. എന്നാല്‍, നല്ല പരിചരണം നല്‍കുകയാണെങ്കില്‍ താരന്‍ പോയ വഴി അറിയില്ല എന്നതാണ് സത്യം.

ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങളാണ് താരനായി പ്രത്യക്ഷപ്പെടുന്നത്. കോശങ്ങള്‍ വളരെ വേഗം നശിക്കുന്ന പ്രവണതയാണിത്. ഇത് സാധാരണ നിലയില്‍ പകരില്ല. അസ്വസ്ഥത മൂലം ബാധിക്കപ്പെട്ട ഭാഗം ചൊറിയുമ്പോള്‍ മുറിവ് ഉണ്ടായേക്കാം. ഇങ്ങനെ അണുബാധയുണ്ടാവാനും പകരാനും ഇടയാവുമെന്ന് മാത്രം.

താരന്‍ തന്നെ രണ്ട് വിധമുണ്ട് - വരണ്ടതും എണ്ണമയമുള്ളതും. എണ്ണമയമുള്ള താരനാണെങ്കില്‍ നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഇത് വീര്യം നന്നേ കുറഞ്ഞ (ബേബി ഷാമ്പൂ ആയാല്‍ നന്ന്) ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.

വരണ്ട താരനാണെങ്കില്‍ വെളിച്ചെണ്ണ ചെറു ചൂടോടെ തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകണം. പിന്നീട് വരള്‍ച്ച മാറ്റാനായി ഹെയര്‍ ഓയില്‍ തേച്ച് പിടിപ്പിക്കാം. താരന് ബ്യൂട്ടി പാര്‍ലറുകളിലും ചികിത്സ സുലഭമാണ്. സ്റ്റീമിംഗ്, സ്പാ, ഓസോണ്‍, ഹെയര്‍ പായ്ക്ക്, പ്രോട്ടീന്‍, ഓയില്‍ തുടങ്ങി പലവിധ ചികിത്സകളും 500 രൂപ വരെ മുടക്കിയാല്‍ ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :