എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 2 ജൂലൈ 2022 (11:31 IST)
എകെജി സെന്ററില്‍ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടിയാളെ പൊലീസ് ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂര്‍കോണം സ്വദേശിയെയാണ് കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കാട്ടായികോണത്തെ വാടക വീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതേസമയം എകെജി സെന്ററില്‍ ബോബെറിഞ്ഞ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതില്‍ വലിയ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് പൊലീസ്.

പല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വണ്ടിയുടെ നമ്പര്‍ കൃത്യമായി ലഭിച്ചില്ലെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :