ഷാരൂഖ് ഖാന്റെ 'ജവാന്‍' നെറ്റ്ഫ്‌ലിക്‌സില്‍, വിറ്റ് പോയത് വമ്പന്‍ തുകയ്ക്ക്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ജൂലൈ 2022 (17:15 IST)
ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ 'ജവാന്‍'ഒരുങ്ങുകയാണ്.ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ഒടിടി അവകാശം വന്‍ തുകയ്ക്ക് വിറ്റുപോയി.

നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയത്.120 കോടിക്കാണ് 'ജവാന്‍' നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത്.

ഷാരൂഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. അച്ഛനെയും മകനെയും സിനിമയില്‍ നടന്‍ അവതരിപ്പിക്കും. ചിത്രം 2023 ജൂണ്‍ 2 ന് റിലീസ് ചെയ്യും. ദീപിക പദുക്കോണ്‍ മറ്റൊരു നായികയായി അഭിനയിക്കുന്നു.സന്യ മല്‍ഹോത്രയും പ്രിയ മണിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :