അനുബന്ധ വാര്‍ത്തകള്‍
- റിയാസിന് വോട്ട് ചോദിച്ച് മെഗാ ക്യാംപെയ്നിങ്; ബിഗ് ബോസ് കൊട്ടിക്കലാശത്തിലേക്ക്
- ബിഗ് ബോസ് വീട്ടിലെ വിജയി ഈ വ്യക്തിയാണ്; ഒടുവില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ പേര് പുറത്ത് !
- '10 ലക്ഷം രൂപയും 6 പേരും';100 ദിനങ്ങള്‍ തികയ്ക്കുക എന്ന മോഹം മാത്രം, ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി
- 'ഭൂമി പിളര്‍ന്നു പോകല്‍ ടാസ്ക്,റിയാസ് ആ പൈസ എടുത്ത് പിന്മാറരുതേ എന്ന് ആഗ്രഹിച്ചുകൊണ്ട് കാത്തിരിക്കാം'; ബിഗ് ബോസ് റിവ്യൂയുമായി സീരിയല്‍ താരം അശ്വതി
- ബിഗ് ബോസ് ഫിനാലെ: എല്ലാവരും ദില്‍ഷയ്ക്ക് വോട്ട് ചെയ്യണമെന്ന് റോബിന് !
Bigg Boss: ലൈവ് കണ്ടവര്‍ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും...ഇനി ജനവിധിക്കായി കാത്തിരിക്കാം: അശ്വതി
സീരിയല്‍ താരം അശ്വതി ബിഗ് ബോസ് നാലാം സീസണിന്റെ സ്ഥിരം പ്രേക്ഷകയാണ്. നടി പരിപാടിയുടെ റിവ്യൂ എഴുതാറുണ്ട്.
അശ്വതിയുടെ വാക്കുകള്‍
വീട്ടിലുള്ളവരെ പുറത്തു നടക്കുന്ന സംഭവങ്ങളെല്ലാം ആംഗ്യങ്ങളിലൂടെയും, കഥകളി ഭാവങ്ങളിലൂടെയും അറിയിച്ചു അവര്‍ വീട് വിട്ടിറങ്ങി സൂര്‍ത്തുക്കളെ.
ലൈവ് കണ്ടവര്‍ എപ്പിസോഡ് കണ്ട് അന്തംവിട്ടുപോകും... എത്രയോ സംഭവങ്ങള്‍ അവിടെ നടന്നു, പക്ഷെ പകുതിയുടെ പകുതി മാത്രം എപ്പിസോഡ്ല്‍ ഉണ്ടായിരുന്നുള്ളു.
ഒരു സന്തോഷം എന്താണെന്ന് വെച്ചാല്‍ വല്ലാതെ വൈകിപ്പോയെങ്കിലും ബ്ലെസ്സ്‌ലി എല്ലാം തിരിച്ചറിഞ്ഞു എന്നുള്ളത് ആണ്. എല്ലാവരുടെയും കൂടിച്ചേരല്‍ എന്തായാലും കണ്‍കുളിര്‍ക്കുന്ന കാഴ്ചയായി മാറി..
ഇനി ജനവിധിക്കായി ഒരു ദിനം കൂടി
കാത്തിരിക്കാം നമുക്ക്.