ഇതാണ് ആസിഫ് അലിയുടെ കുടുംബം, നടന്‍ പഠിച്ച കോളേജ് ഏതെന്ന് അറിയാമോ? ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Updated: ശനി, 2 ജൂലൈ 2022 (10:10 IST)
ആസിഫ് അലിയുടെ അച്ഛന്‍ മുന്‍ തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു.മരവെട്ടിക്കല്‍ വീടിലെ എം. പി. ഷൗക്കത്ത് എന്നാണ് നടന്റെ പിതാവിന്റെ പേര്.1986 ഫെബ്രുവരി 4-ന് ജനിച്ച ആസിഫിന്റെ അമ്മ മോളിയും സഹോദരന്‍ അസ്‌കര്‍ അലിയുമാണ്.A post shared by Zama Asifali (@zama.asifali)

റാന്നിയില്‍ ജനിച്ച ആസിഫ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് തൊടുപുഴയിലെ ഡീപോള്‍ പബ്ലിക് സ്‌കൂള്‍,തൃപ്പൂണിത്തുറ പുത്തന്‍കുരിശു രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.
നടന്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടിയത് കുട്ടിക്കാനം മരിയന്‍ കോളേജില്‍നിന്നാണ്.
2013ലായിരുന്നു ആസിഫ് വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.
ആദം അലി, ഹയ എന്നിവരാണ് മക്കള്‍.

റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :