ഗ്രീന്‍ ടീ കുടിക്കുന്നതിനുമുന്‍പ് ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (15:24 IST)
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രീന്‍ ടീ. നീര്‍വീക്കം തടയാനും ആന്റി ഓക്‌സിഡന്റായും ആന്റികാര്‍സിനോജനികായും ഗ്രീന്‍ ടി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. ആരോഗ്യ കാര്യങ്ങളില്‍ ഒന്നും അധികമാകാന്‍ പാടില്ലെന്നതാണ് നിയമം. കൂടാതെ ഗ്രീന്‍ ടി കൂടുതല്‍ കുടിക്കുന്നത് അതിന്റെ ഗുണത്തെ ഇല്ലാതാക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ എറ്റവും മികച്ചമാര്‍ഗമാണ് ഗ്രീന്‍ ടി. ദിവസവും 4-5 കപ്പ് ഗ്രീന്‍ ടി കുടിക്കുന്നത് കൊഴുപ്പ് അലിയിക്കുന്നത് 17 ശതമാനം കൂട്ടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് ശരീരഭാരം കുറയ്ക്കും. കൂടാതെ വിശപ്പില്ലാതാക്കാനും ഗ്രീ ടി ഉത്തമമാണ്. വയര്‍ നിറഞ്ഞതായി തോന്നിക്കുന്നതാണ് ഇതിനു കാരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :