ഹിമാലയന്‍ പിങ്ക് ഉപ്പുകല്ലുകളുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (09:21 IST)
നമ്മുടെ ശരീരത്തിന് ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ അത്യാവശ്യമാണ് ഉപ്പ്. സോഡിയവും ക്ലോറിനും ചേര്‍ന്നതാണ് ഉപ്പ്. ചെറുപ്പക്കാരില്‍ ദിവസവും 5ഗ്രാമിലധികം ഉപ്പ് ഉപയോഗം പാടില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ബേക്കറി ഭക്ഷണങ്ങള്‍ കഴിക്കുന്നതുമൂലം ശരീരത്തില്‍ സോഡിയത്തിന്റെ അളവും കൂടും. പൊതുവേ നാം ഉപയോഗിക്കുന്ന ഉപ്പ് നിരവധി സംസ്‌കരണ പ്രക്രിയയിലൂടെയാണ് വരുന്നത്. ഇത് ഉപ്പിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുത്തും.

ഇത്തരത്തില്‍ പോഷകങ്ങള്‍ കുറയാതിരിക്കാന്‍ കണ്ടെത്തിയ വഴിയാണ് ഹിമാലയന്‍ പിങ്ക് കല്ലുപ്പിന്റെ ഉപയോഗം. പാറപോലെയിരിക്കുന്ന ഇത്തരം ഉപ്പില്‍ നിരവധി മിനറല്‍സ് അടങ്ങിയിരിക്കുന്നു. ഇവയില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ ഉണ്ട്. ഏകദേശം 84 മിനറല്‍സുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എല്ലാ ഉപ്പുകളിലും മികവുറ്റ ഉപ്പായതിനാല്‍ ഹിമാലയന്‍ ഉപ്പിനെ ഉപവാസസമയത്ത് ഉപയോഗിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :