കൊവിഡ് നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യും!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (10:49 IST)
കൊവിഡ് ശാരീരികവും മാനസികവുമായ മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങള്‍ പുറത്തുവരുകയാണ്. ഇതിനോടകം തന്നെ ലോകത്തിന്റെ ആരോഗ്യ സംവിധാനത്തെ തകര്‍ത്തെറിയാന്‍ കൊറോണയ്ക്ക് സാധിച്ചിട്ടുണ്ട്. കൊറോണ വൈറസ് ശ്വാസകോശത്തേയും തൊണ്ടയേയും മാത്രമല്ല മറ്റു അവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 2020ല്‍ കൊവിഡ് ബാധിതരായ പ്രായമായ വ്യക്തികളില്‍ മൂന്നില്‍ ഒരാള്‍ മറ്റു അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

കൊവിഡ് ഹൃദയം, വൃക്കകള്‍, കരള്‍, ശ്വാസകോശം, തലച്ചോര്‍ എന്നിവയെ വ്യക്തികളുടെ ആരോഗ്യ സ്ഥിതിയനുസരിച്ച് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ബിഎംജെ പ്രസിദ്ധീകരത്തില്‍ പോസ്റ്റുകോവിഡ് രോഗത്തിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :