അനുബന്ധ വാര്‍ത്തകള്‍
- പിഒകെയിൽ വീണ്ടും പാക് സേനയുടെ വെടിവെപ്പ്, 16 മരണം: പ്രതിഷേധക്കാർ വിഘടനവാദികളെന്ന് പാകിസ്ഥാൻ, സ്ഥിതി രൂക്ഷം
- പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിക്ഷേധം, ഒന്നരലക്ഷത്തോളം പേരുടെ വമ്പൻ മാർച്ച്
- പാകിസ്ഥാന് 'തൈമൂര്‍ എയര്‍-ലോഞ്ച്ഡ്' ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചു; ഇന്ത്യയുടെ ബ്രഹ്മോസിനേക്കാള്‍ മികച്ചതാണോ
- സ്ത്രീകള്‍ തെരുവിലിറങ്ങും; വനിതാ സംവരണത്തില്‍ രാജവ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി
- എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം
മാതാപിതാക്കളാകാന്‍ തയ്യാറാകുകയാണോ, ഈ അഞ്ചു ടെസ്റ്റുകള്‍ ചെയ്യണം
ജീവിതത്തിലെ ഏറ്റവും സന്തോഷം ലഭിക്കുന്ന കാര്യമാണ് മാതാപിതാക്കളാകുകയെന്നത്. എന്നാല്‍ ഇതിനായി തയ്യാറാകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍. ആദ്യം കുറഞ്ഞ ഹീമോഗ്ലോബിന്റെ അളവ് അഥവാ അനീമിയ ഉണ്ടോയെന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചിട്ട് മാത്രമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ നേരത്തേയുള്ള പ്രസവം, കുഞ്ഞിന് ഭാരം കുറയല്‍, മറ്റു ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം. മറ്റൊന്ന് ശരിയായ ശരീരഭാരം മാത്രം നിലനിര്‍ത്തുകയെന്നതാണ്. പ്രസവ കാലയളവില്‍ 10 കിലോ വരെ കൂടുന്നതില്‍ കുഴപ്പമില്ല, അതിലും കൂടരുത്.
കൂടാതെ തൈറോയിഡ്, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ പരിശോധിക്കണം. കാരണം ഗര്‍ഭ കാലയളവില്‍ ഇവയില്‍ വ്യത്യാസങ്ങള്‍ വന്നേക്കാം. ഗര്‍ഭം ധരിക്കുന്നതിനും മുന്‍പ് ഫോളിക് ആസിഡ് കഴിക്കേണ്ടതുണ്ട്. ദിവസവും 5mg കഴിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഈ സമയത്ത് കാല്‍സ്യത്തിന്റെ അളവ് ഇരട്ടി ശരീത്തിന് ആവശ്യമുണ്ട്. ഇതിനുള്ള സപ്ലിമെന്റുകളും കഴിക്കണം.