1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. POK Protests 1,50,000 people marching Muzaffarabad against Military actions

പാക് അധീന കശ്മീരിൽ പാകിസ്ഥാൻ സൈന്യത്തിനെതിരെ പ്രതിക്ഷേധം, ഒന്നരലക്ഷത്തോളം പേരുടെ വമ്പൻ മാർച്ച്

POK Protests, Military actions, Pak Army,People Protest
പാക് അധീന കശ്മീരില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിനും സൈന്യത്തിനുമെതിരായ ജനരോഷം ആളിക്കത്തുന്നു. കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒന്നരലക്ഷത്തിലധികം ആളുകളുടെ മാര്‍ച്ചാണ് നടന്നത്. പാകിസ്ഥാന്‍ നിരോധിച്ച ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. റാവല്‍ക്കോട്ട്, ബാഗ്, ഹട്ടിയന്‍ ബാല, മിര്‍പൂര്‍,കോട്ട്ലി തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകള്‍ റാവല്‍ക്കോട്ടില്‍ ഒത്തുചേര്‍ന്ന ശേഷം മുസാഫറാബാദിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
 
 38 ആവശ്യങ്ങളടങ്ങിയ ചാര്‍ട്ടര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് സമരസമിതി.പ്രതിഷേധം തടയുന്നതിനായി പാക് അധികൃതര്‍ പ്രധാന റോഡുകളില്‍ മരം വെട്ടിയിട്ടും മറ്റും തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 4 പ്രധാന പ്രതിഷേധ നേതാക്കളുടെ തലയ്ക്ക് ഒരു കോടിയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവര്‍ക്ക് മുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
 
വൈദ്യുതി,ഗോതമ്പ് എന്നിവയുടെ അമിതമായ വിലവര്‍ദ്ധനവിനെതിരെയും അടിസ്ഥാന അവകാശങ്ങല്‍ നിഷേധിക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം. ജൂണ്‍ 8ന് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നേരെ സൈന്യം വെടിവെച്ചതോടെയാണ് സ്ഥിതി നിയന്ത്രണാതീതമായത്.ഇന്ത്യന്‍ ഏജന്റുമാര്‍ എന്ന് വിളിച്ചാണ് പാക് അധികൃതര്‍ സമരക്കാരെ നേരിടുന്നത്. അതേസമയം പാക് അധീന കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പിനെ കൂട്ടക്കൊല എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. സംഭവത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക