ദേഷ്യം വരുന്നോ? കുറച്ച് പഞ്ചസാര കഴിക്കൂ!

വാഷിംഗ്ടണ്‍| Last Modified തിങ്കള്‍, 19 മെയ് 2014 (15:14 IST)
ദേഷ്യക്കാരെ ശമിപ്പിക്കാന്‍ കഴിവുള്ളതാണെന്ന് ഒരു കൂട്ടം ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയിലെ ഗവേഷകരാണ് പഞ്ചസാര രഹസ്യം കണ്ടെത്തിയത്.

പഞ്ചസാരയ്‌ക്കൊപ്പം അല്‍പം നാരങ്ങാനീരും കൂടി ചേര്‍ത്ത് ദേഷ്യപ്പെടുന്ന വ്യക്തിക്ക് കൊടുത്താല്‍ പെട്ടന്ന് അയാളുടെ ക്രോധം ശമിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസാണത്രേ ഈ രഹസ്യത്തിന് പിന്നില്‍.

പഞ്ചസാര കഴിയ്ക്കുമ്പോള്‍ മസ്തിഷ്‌കത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇത് ആത്മസംയമനത്തിനും ദേഷ്യം നിയന്ത്രിക്കാനും വ്യക്തികളെ സഹായിക്കുമത്രേ.
നാരങ്ങാ വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുമ്പോഴുണ്ടാകുന്ന സഡന്‍ എനര്‍ജി ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ ഇല്ലാതാക്കി പൊസീറ്റീവ് എനര്‍ജി നല്‍കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :