ജസ്റ്റിന്‍ ബീബറിനെതിരെ മോഷണക്കേസ്

വാഷിങ്ടണ്‍| Last Modified വ്യാഴം, 15 മെയ് 2014 (09:28 IST)
പ്രമുഖ പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനെതിരെ മോഷണക്കേസ്. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച സന്‍ഫെര്‍ണാണ്ടോ താഴ്വരയിലെ ഗോള്‍ഫ് കോഴ്‌സില്‍ തന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവതിയുടെ ഫോണാണ് ഗായകന്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവത്തില്‍ ജസ്റ്റിനെ ചോദ്യം ചെയ്യുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ലോസ് ആഞ്ജലീസ് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയെക്കുറിച്ച് ജസ്റ്റിന്റെ വക്താവ് പ്രതികരിച്ചിട്ടില്ല.

ജൂലായില്‍ മയാമിയില്‍ വെച്ച് കാലാവധി കഴിഞ്ഞ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും അറസ്റ്റ് തടഞ്ഞതിനും ജസ്റ്റിന്‍ വിചാരണ നേരിടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :