ദി ഗാര്‍ഡിയനും വാഷിംഗ്ടണ്‍ പോസ്റ്റിനും പുലിസ്റ്റര്‍ പുരസ്കാരം
വാഷിംഗ്ടണ്‍|
WEBDUNIA|
PRO
പബ്ലിക് സര്‍വീസ് ജേര്‍ണലിസത്തിനുള്ള പുലിസ്റ്റര്‍ പുരസ്‌കാരം പ്രമുഖ ദിനപത്രങ്ങളായ ദി ഗാര്‍ഡിയനും വാഷിംഗ്ടണ്‍ പോസ്റ്റും സ്വന്തമാക്കി. കൊളംബിയ യൂണിവേഴ്‌സിറ്റി ഓഫ് ജേര്‍ണലിസം സ്‌കൂളാണ് പുലിസ്റ്റര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അമേരിക്കയുടെ ചാരവൃത്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാണ് ഇരു പത്രങ്ങള്‍ക്കും പുരസ്‌കാരം ലഭിക്കാന്‍ കാരണം. മുന്‍ എന്‍എസ്എ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ പുറത്തുവിട്ട രേഖകള്‍ ഉദ്ദരിച്ചായിരുന്നു ഇരുപത്രങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
ബ്രേക്കിംഗ് ന്യൂസ് റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ദി ബോസ്റ്റണ്‍ ഗ്ലോബും രാജ്യാന്തര റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം റൂയിട്ടേഴ്‌സിലെ രണ്ട് മാധ്യമപ്രവര്‍ത്തകരും സ്വന്തമാക്കി. ഇതേസമയം സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് പങ്കുവഹിക്കാനുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവരെ പിന്തുണക്കുന്നതാണ് പുരസ്‌കാര പ്രഖ്യാപനമെന്ന് സ്‌നോഡന്‍ പ്രതികരിച്ചു.