വാഷിംഗ്ടണ്‍|
Last Modified വ്യാഴം, 15 മെയ് 2014 (10:04 IST)
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ വധിക്കാന്‍ പദ്ധതിയിട്ട ജയിംസ് മാക്‌വെ(44) എന്ന പ്രതിക്ക് യുഎസ് കോടതി വധശിക്ഷ വിധിച്ചു.
ഇതിന് മുന്നോടിയായി 2011ല്‍ മെയ്ബല്ലി സെഹീന്‍ എന്ന വയോധികയെ ഇയാള്‍ അടിച്ചു കൊന്ന് കാര്‍ തട്ടിയെടുത്ത് വാഷിംഗ്ടണില്‍ എത്തുകയായിരുന്നു. കേസില്‍ അറസ്റ്റിലായ ഇയാള്‍, ഒബാമയെ വധിക്കുകയായിരുന്നു തന്റെ പദ്ധതിയെന്നു പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
അതിനാണ് കൊല്ലപ്പെട്ട സ്‌ത്രീയുടെ കാര്‍ മോഷ്ടിച്ചത്. യാത്രയ്ക്കിടെ വിസ്കോന്‍സിനിലെ മാഡിസനില്‍ ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു. കോടതി ഏകകണ്ഠമായിട്ടാണു വധശിക്ഷാവിധി പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നില്ലെങ്കില്‍ ശിക്ഷ പരോള്‍ ഇല്ലാത്ത ജീവപര്യന്തമായി ചുരുങ്ങുമായിരുന്നു.
കുറ്റം സമ്മതിച്ച മാക്‌വെ, താന്‍ മാനസിക രോഗിയാണെന്നു കോടതിയില്‍ പറഞ്ഞു. ശിക്ഷ സൗത്ത് ഡെകോട്ട സുപ്രീം കോടതി സ്വമേധയാ പുനഃപരിശോധിക്കും.