അമേരിക്ക ഇറാഖിന് നല്‍കുന്നത് 100 കോടി ഡോളറിന്റെ യുദ്ധോപകരണങ്ങള്‍

വാഷിങ്ങ്ടണ്‍| Last Modified വ്യാഴം, 15 മെയ് 2014 (11:55 IST)
100 കോടി യുഎസ്‌ ഡോളറിനുള്ള യുദ്ധോപകരണങ്ങള്‍ ഇറാഖിന്‌ വില്‍ക്കാന്‍ യുഎസ്‌ തയാറെടുക്കുന്നു. യുദ്ധ വിമാനങ്ങള്‍, കവചിത വാഹനങ്ങള്‍, സര്‍വെയ്‌ലെന്‍സ്‌ ഏറോസ്റ്റാറ്റ്സ്‌ തുടങ്ങിയവയാണ്‌ വില്‍ക്കുന്നത്‌.

യുദ്ധവിമാനത്തിനും അനുബന്ധ ഉപകരണങ്ങള്‍ക്കും കൂടി 790 മില്യണ്‍ യുഎസ്‌ ഡോളര്‍ തുകയാകും. എടി - 6 സി ടെക്സന്‍ ലൈറ്റ്‌ അറ്റാക്ക്‌ എയര്‍ക്രാഫ്റ്റ്‌ - 24, ബീച്ച്ക്രാഫ്റ്റ്‌ നിര്‍മിത ടര്‍ബോപ്രോപ്‌ പ്ലെയിന്‍, .50 കാലിബര്‍ മെഷീന്‍ ഗണ്ണുകള്‍, അത്യന്താധുനിക ഏവിയോണിക്സ്‌ എന്നിവയും ഇടപാടില്‍ അടങ്ങുന്നതായി പെന്റഗണ്‍ വ്യക്‌തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :