1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. BCCI emergency meeting today focus on series defeats and future of senior players

എന്താകും രോഹിത്തിന്റെയും കോലിയുടെയും ഭാവി, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച

Rohit Sharma, BCCI, Gautam Gambhir, Rohit Sharma may be dropped, BCCI Meeting, Rohit Sharma and Ajit Agarkar, VVS Laxman
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി പദ്ധതികളും സമീപകാലത്തെ തിരിച്ചടികളും ചര്‍ച്ച ചെയ്യാനായി ബിസിസിഐ വിളിച്ച് ചേര്‍ത്ത നിര്‍ണായക അവലോകന യോഗം ഇന്ന് മുംബൈയില്‍ നടക്കും. ടീമിന്റെ സമീപകാല പ്രകടനം, പരിശീലക സംഘത്തിന്റെ പ്രവര്‍ത്തനം, സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം, താരങ്ങളുടെ ഫിറ്റ്‌നസ്, അടുത്ത വര്‍ഷത്തെ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും. 
 
ബിസിസിഐ ഭാരവാഹികള്‍ക്കൊപ്പം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ് മേധാവി വിവിഎസ് ലക്ഷ്മണ്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഭാവി ടീം രൂപീകരണത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയില്‍ ക്യാപ്റ്റന്മാരായ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരും പങ്കെടുക്കും. ടി20 ലോകകപ്പിന് പിന്നാലെ നടന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതിനെ പറ്റി യോഗത്തില്‍ വിശദമായ വിലയിരുത്തലുകളുണ്ടാകും.
 
ഇതിനൊപ്പം താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി, അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം, താരങ്ങളുടെ ഫിറ്റ്‌നസിനെ പറ്റി ഉയരുന്ന ആശങ്ക എന്നിവയും ബിസിസിഐ വിലയിരുത്തും. ഒപ്പം സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ പറ്റിയും യോഗം ചര്‍ച്ച ചെയ്യും. ലോകകപ്പ് പദ്ധതികളില്‍ രോഹിത് ഭാഗമാകുമോ എന്നതില്‍ ധാരണയുണ്ടാകുമെന്നാന് സൂചന. 2027ലെ ഏകദിന ലോകകപ്പിനായുള്ള റോഡ് മാപ്പ് തയ്യാറാക്കലും യോഗത്തിലെ പ്രധാനലക്ഷ്യമാണ്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇമാം പരിക്ക് അഭിനയിച്ചോ? കാത്തിരിക്കുന്നത് 2 വര്‍ഷത്തെ വിലക്ക്, റിസ്വാന്റെ കരിയറും പ്രതിസന്ധിയില്‍