Spain vs France: അവസാന രണ്ട് ഏറ്റുമുട്ടലിൽ സ്‌പെയിന് ജയം; ഫ്രാൻസ് പേടിക്കണോ?
ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചാണ് സ്‌പെയിൻ സെമി ഫൈനലിൽ എത്തിയത്
Spain vs France
Spain vs France: ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനലിൽ മുൻ ചാംപ്യൻമാരായ സ്‌പെയിനും ഫ്രാൻസും ഏറ്റുമുട്ടും. ഇന്ത്യൻ സമയം അർധരാത്രി 12.30 നാണ് കിക്കോഫ്.
ക്വാർട്ടറിൽ ബെൽജിയത്തെ തോൽപ്പിച്ചാണ് സ്‌പെയിൻ സെമി ഫൈനലിൽ എത്തിയത്. മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രാൻസ് ക്വാർട്ടർ കടന്നത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും സ്‌പെയിൻ യുവതാരം ലാമിൻ യമാലും തമ്മിലുള്ള പോരിനാകും സെമി ഫൈനൽ സാക്ഷ്യംവഹിക്കുക.
ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ അവസാന രണ്ട് മത്സരങ്ങളിൽ ജയം സ്‌പെയിന് ഒപ്പമായിരുന്നു. കഴിഞ്ഞ വർഷം നടന്ന നാഷൻസ് ലീഗ് സെമി ഫൈനലിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് സ്‌പെയിൻ ഫ്രാൻസിനെ തോൽപ്പിച്ചു. 2024 യൂറോ സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിനെ സ്‌പെയിൻ വീഴ്ത്തിയത്.