അനുബന്ധ വാര്‍ത്തകള്‍
- ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയെ മറികടന്നു; ഉജ്ജ്വല ഗോളിന് ശേഷം മറഡോണ സ്റ്റൈല്‍ ആഹ്ലാദപ്രകടനവുമായി മെസി
- ഉദ്ഘാടന മത്സരത്തിൽ ഗോൾ, പെലെയുടെ റെക്കോഡിലേക്കുള്ള ദൂരം കുറച്ച് നെയ്മർ
- കോപ്പയിൽ അർജന്റീനയുടെ ആദ്യ മത്സരം ഇന്ന്, എതിരാളികൾ ചിലി
- ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ തകർത്ത് ബ്രസീൽ ഉദ്ഘാടന മത്സരത്തിൽ വിജയത്തുടക്കവുമായി കാനറികൾ
- സച്ചിനെ കണ്ട് കോപ്പിയടിച്ചു, സ്ട്രൈയ്റ്റ് ഡ്രൈവ് ചെയ്യാൻ പഠിച്ചതിനെ പറ്റി സെവാഗ്
കോപ്പയിൽ അർജന്റീനയും ഉറുഗ്വേയും നേർക്കുനേർ, മൈതാനത്ത് സൗഹൃദം കാണില്ലെന്ന് സുവാരസ്
കോപ്പ അമേരിക്കയിൽ അർജന്റീനയുടെ അടുത്ത മത്സരം ശക്തരായ ഉറുഗ്വേയ്‌ക്കെതിരെയാണ്. ബാഴ്‌സയിൽ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ നേർക്കുനേർ വരുന്ന പോരാട്ടത്തെ ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്. 19ന് നടക്കാനിരിക്കുന്ന പോരാട്ടത്തിന് മുൻപായി മെസിക്ക് മുന്നറിയിപ്പ് നൽകിയിരുക്കുകയാണ് ഉറുഗ്വേൻ സൂപ്പർ താരം ലൂയിസ് സ്വാരസ്.
ബാഴ്‌സലോണയിൽ മെസിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്നാണ് സുവാരസിന്റെ മുന്നറിയിപ്പ്. കളിക്കളത്തിൽ എതിരാളിയായി ഇറങ്ങാത്ത സന്ദർഭങ്ങളിൽ ഒഴികെ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, കളത്തിലിറങ്ങിയാൽ പക്ഷേ സൗഹൃദത്തിന് സ്ഥാനമില്ല, ജയം മാത്രമാണ് ലക്ഷ്യം സുവാരസ് പറഞ്ഞു.