ഉദ്‌ഘാടന മത്സരത്തിൽ ഗോൾ, പെലെയുടെ റെക്കോഡിലേക്കുള്ള ദൂരം കുറച്ച് നെയ്‌മർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (15:30 IST)
കോപ്പാ അമേരിക്ക ഫു‌ട്‌ബോൾ ടൂർണമെന്റിലെ ആദ്യമത്സരത്തിന് വിജയത്തോടെ തുടക്കമിട്ട് മഞ്ഞപ്പട. സൂപ്പർ താരം നെയ്‌മർ കളം നിറഞ്ഞ് കളിച്ച മത്സരത്തിൽ മൂന്ന് ഗോളിനാണ് വെനസ്വേലയെ ബ്രസീൽ തകർത്ത് വിട്ടത്. ബ്രസീലിനായി മാർക്വിനോസും നെയ്മറും ബാർബോസയും നേടി.

അതേസമയം ബ്രസീലിന്റെ വിജയത്തിൽ നിർണായകമായ സംഭാവന നൽകിയ നെയ്‌മർ ഫുട്‌ബോൾ ഇതിഹാസം പെലെയുമായുള്ള ഗോൾ വ്യത്യാസം പത്തായി കുറച്ചു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലിനായി 67 മത്തെ ഗോളാണ് വെനസ്വേലക്കെതിരെ നെയ്‌മർ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :