ഉദ്‌ഘാടന മത്സരത്തിൽ വെനസ്വേലയെ തക‌ർത്ത് ബ്രസീൽ ഉദ്‌ഘാടന മത്സരത്തിൽ വിജയത്തുടക്കവുമായി കാനറികൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (13:19 IST)
കോപ്പ അമേരിക്കയിലെ ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് വിജയത്തുടക്കം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ ഗോൾ നേടി.

കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോർഡ് നിലനിർത്താൻ മഞ്ഞപ്പടയ്‌ക്ക് സാധിച്ചു. കൊവിഡ് മൂലം മുൻനിര താരങ്ങളില്ലാതെയാണ് വെനെസ്വേല കളിക്കാൻ ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിലെ അക്രമണത്തിന് തുടക്കമിട്ട 23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. സൂപ്പർതാരം നെയ്‌മറുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 29-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്‌തു. രണ്ടാം പകുതിയിൽ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :