'കോലിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ വില്യംസണ്‍'

രേണുക വേണു| Last Modified വ്യാഴം, 17 ജൂണ്‍ 2021 (14:29 IST)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ സാങ്കേതിക മികവ് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 'ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കോലിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍, സാങ്കേതിക തികവുള്ള ക്യാപ്റ്റന്‍ ആരാണെന്ന് ചോദിച്ചാല്‍ വില്യംസണ്‍ ആയിരിക്കും കേമന്‍,' ചോപ്ര പറഞ്ഞു.

'കോലിക്കും വില്യംസണും അവരുടേതായ കഴിവുണ്ട്. രണ്ട് പേര്‍ക്കും നല്ല അനുഭവ സമ്പത്തും നല്ല ടീമും ഉണ്ട്. കളിയെ പൂര്‍ണമായി നിയന്ത്രിക്കാനുള്ള കഴിവില്‍ ന്യൂസിലന്‍ഡ് നായകന്‍ മികച്ചുനില്‍ക്കുന്നു. അവസ്ഥ മനസിലാക്കി ബാറ്റ് ചെയ്യാനുള്ള കഴിവ് കോലിയെ മികച്ച താരമാക്കുന്നു. ബാറ്റിങ് കണക്കിലെടുക്കുമ്പോള്‍ കോലിയാണ് അല്‍പ്പം മുന്നിട്ടുനില്‍ക്കുന്നത്. ന്യൂസിലന്‍ഡിന്റെ ടോപ് ക്ലാസ് താരം തന്നെയാണ് വില്യംസണ്‍. എന്നാല്‍, ഇംഗ്ലണ്ടിലെ പിച്ചില്‍ വില്യംസണിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇന്ത്യയ്‌ക്കെതിരെയും വില്യംസണ് നല്ല മാര്‍ജിന്‍ ഇല്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ വില്യംസണെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്,' ചോപ്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :