കിരീടം നിലനിർത്താനായാൽ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമാകാം: ലോകകപ്പ് ഫൈനലിൽ ചരിത്രനേട്ടം ലക്ഷ്യമിട്ട് ഫ്രാൻസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 15 ഡിസം‌ബര്‍ 2022 (15:44 IST)
കൃത്യമായി പറഞ്ഞാൽ 60 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി ഒരു ടീം ഫുട്ബോളിൽ തങ്ങളുടെ ലോകകിരീടം അവസാനമായി നിലനിർത്തിയത്. ലോകമുള്ള എല്ലാ രാജ്യങ്ങളും മാറ്റുരച്ച് കൊണ്ട് 32 ആയി ചുരുങ്ങി അതിൽ നിന്നും ലോകചാമ്പ്യന്മാരെ തിരെഞ്ഞെടുക്കുന്ന ലോകകപ്പിൽ തുടർച്ചയായി 2 തവണ ചാമ്പ്യന്മാരാകുക എന്നത് നിസാരമായ കാര്യമല്ല.

ലോകകപ്പ് ഫുട്ബോളിൻ്റെ 92 വർഷക്കാലചരിത്രത്തിൽ രണ്ടേ രണ്ട് തവണ മാത്രമാണ് ഇത്തരത്തിൽ സംഭവിച്ചിട്ടുള്ളത്. 1930ലെ പ്രഥമ ലോകകപ്പിൽ ഉറുഗ്വ ചാമ്പ്യന്മാരായപ്പോൾ 1934ലും 1938ലും ഇറ്റലി ലോകകിരീടം സ്വന്തമാക്കി ആദ്യമായി ഈ നേട്ടം സ്വന്തമാക്കി. ബെനിറ്റോ മുസ്സോളിനി ഭരണത്തിലുണ്ടായിരുന്ന ഈ സമയത്ത് കടുത്ത സമ്മർദ്ദമാണ് ഇറ്റാലിയൻ ടീമിന് മുന്നിലുണ്ടായിരുന്നത്.

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും വലിയ ശക്തരായ ബ്രസീലാണ് പിന്നീട് ഈ നേട്ടം വീണ്ടും ആവർത്തിച്ചത്. പെലെ അടങ്ങിയ ടീം 1958ലും 1962ലും കപ്പ് നേടി. നാല് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ജർമനിക്ക് ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. നിലവിൽ 2 കിരീടനേട്ടങ്ങളാണ് അർജൻ്റീനയ്ക്കും ഫ്രാൻസിനുള്ളതിൽ വിജയം സ്വന്തമാക്കാനായാൽ ഇത് മൂന്നായി ഉയർത്താൻ വിജയിക്കുന്ന ടീമിനാകും. വിജയം ഫ്രാൻസിനൊപ്പമാണെങ്കിൽ 60 വർഷങ്ങൾക്ക് ശേഷം കിരീടം സ്വന്തമാക്കുന്ന നേട്ടവും ഫ്രാൻസിന് സ്വന്തമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :