അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (11:48 IST)
ഖത്തർ ലോകകപ്പിൻ്റെ പ്രീ ക്വാർട്ടറിൽ മിന്നുന്ന വിജയവുമായാണ്
ബ്രസീൽ ക്വാർട്ടർ ഫൈനൽ മത്സരത്തിന് യോഗ്യത നേടിയത്. സൗത്ത് കൊറിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കാനറികളുടെ വിജയം. ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിൻ്റെ തിരാളികൾ. വരുന്ന വെള്ളിയാഴ്ച ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ കളിച്ചപോഴുള്ള റെക്കോർഡ് എങ്ങനെയെന്ന് നോക്കാം.
അഞ്ച് തവണയാണ് ബ്രസീലും ക്രൊയെഷ്യയും ഏറ്റുമുട്ടിയിട്ടുള്ളത്. അഞ്ചിൽ ഒരു മത്സരത്തിൽ പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല. 3 കളികളിൽ ബ്രസീൽ വിജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയായി. 2018ൽ സൗഹൃദമത്സരത്തിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. എതിരില്ലാത്ത 2 ഗോളിനായിരുന്നു ബ്രസീലിൻ്റെ വിജയം. 2006ലെ ഗ്രൂപ്പ് ഘട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ വിജയം സ്വന്തമാക്കി.
2014 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ബ്രസീലിൻ്റെ വിജയം. മത്സരത്തിൽ 2 ഗോളുകളാണ് നെയ്മർ നേടിയത്. 2018ൽ നടന്ന സൗഹൃദമതരത്തിലും നെയ്മർ ഗോൾ നേടിയിരുന്നു.