അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ഡിസംബര്‍ 2022 (12:11 IST)
ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു പ്രീക്വാർട്ടറിൽ സൂപ്പർ താരങ്ങളാൽ സമൃതമായ ടീമിനെ മൊറോക്കൻ ടീം അട്ടിമറിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഗോൾ പിറക്കതെ വന്നപ്പോൾ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. സ്പെയിനിൻ്റെ 3 കിക്കുകൾ തടഞ്ഞ് മൊറോക്കൻ ഗോൾ കീപ്പർ യാസിൻ ബൗനോ മൊറോക്കയ്ക്ക് ലോകകപ്പ് ക്വാർട്ടറിൻ്റെ വാതിലുകൾ തുറന്നു നൽകുകയായിരുന്നു.
ഒറ്റ മത്സരത്തിലൂടെ മൊറോക്കോയുടെ ഹീറോയായി മാറിയിരിക്കുകയാണ് ബൗനോ. എന്നാൽ മൊറോക്കൻ ഹീറോയ്ക്ക് മലയാളികളുടെ കേരള ബ്ലാസ്റ്റേഴ്സുമായി ഒരു ബന്ധമുണ്ട്. നമ്മുടെ കൊച്ചി സ്റ്റേഡിയത്തിൽ പന്ത് തട്ടിയ താരം കൂടിയാണ് ബൗനോ. 2018-19 സീസണിൽ കേരള ബ്ലാസ്റ്റേഴ്സും, മെൽബൾ സിറ്റിയും, ജെറോണ എഫ് സിയും പങ്കെടുത്ത ടൊയാട്ട യാരിസ് പ്രീ സീസൺ ടൂർണമെൻ്റിനായാണ് ബൗനോ കൊച്ചിയിലെത്തിയത്. അന്ന് ജിറോണ എഫ് സിയുടെ ഗോൾകീപ്പറായിരുന്നു യാസിൻ ബൗനോ.
നിലവിൽ ലാലിഗയിൽ സെവിയ്യയുടെ ഗോൾകീപ്പറാണ് ബൗനോ.
മൊറോക്കോ ക്ലബ് വൈദാദ് എസി, സ്പാനിഷ് സൂപ്പര്‍ ക്ലബുകളായ അത്ലറ്റികോ മഡ്രിഡ്, റിയല്‍ സറഗോസ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.