റോണോ സത്യം മനസിലാക്കണം: അല്ലെങ്കിൽ ഒരു ദുരന്തമായിട്ടായിരിക്കും കരിയർ അവസാനിക്കുക : ഗാരി നെവിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (10:40 IST)
സ്വിറ്റ്സർലൻഡിനെതിരായ നിർണായകമായ നോക്കൗട്ട് മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പുറത്തിരുത്താനുള്ള പരിശീലകൻ സാൻ്റോസിൻ്റെ തീരുമാനം വലിയ ഞെട്ടലാണ് ഫുട്ബോൾ ലോകത്തുണ്ടാക്കിയത്. എന്നാൽ റൊണാൾഡോയില്ലാതെ മികച്ച പ്രകടനം കൊണ്ട് ഞെട്ടിക്കാൻ പറങ്കിപടയ്ക്ക് സാധിച്ചു.

ഇതോടെ റൊണാൾഡോ ഇല്ലാത്ത ടീം മുൻപില്ലാത്ത വിധം ഒത്തിണക്കം കാണിച്ചുവെന്നാണ് താരത്തിൻ്റെ വിമർശകർ അഭിപ്രായപ്പെടുന്നത്. പകരക്കാരനായി ഇറങ്ങിയ റാമോസ് ഹാട്രിക് ഗോൾ കൂടി കണ്ടെത്തിയതോടെ റൊണാൾഡോയെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുണൈറ്റഡിൽ റൊണാൾഡോയുടെ മുൻസഹതാരമായ ഗാരി നെവിൽ. യുവൻ്റസിലും മാഞ്ചസ്റ്ററിലും മാനേജറുടെ ഭാഗത്താണ് തെറ്റെന്നാണ് റോണോ പറയുന്നത്. ഇത് റൊണാൾഡോയെ 8 വർഷമായി അറിയുന്ന പരിശീലകനാണ്. അയാൾ ചെയ്യുന്നതും തെറ്റാണോ. നെവിൽ ചോദിക്കുന്നു.

ക്രിറ്റ്യാനോ ചെയ്യുന്ന പല പ്രവർത്തികളും ശരിയല്ലെന്ന് അറിയാവുന്ന ആരാധകരുണ്ട്. അവരത് പറയുന്നില്ല എന്ന് മാത്രം. ഈ ആരാധകരിൽ നിന്നെങ്കിലും റോണോ സത്യം മനസിലാക്കണം. അല്ലെങ്കിൽ ഒരു ദുരന്തമായിട്ടായിരിക്കും കരിയർ അവസാനിക്കുക. നെവിൽ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :