1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. real madrid held borussia dortmund

യുവേഫ ചാമ്പ്യന്‍സ് ലീഗ്: റയലിനെ സമനിലയില്‍ തളച്ച് ബൊറൂസിയ

ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ സമനിലയില്‍ തളച്ച് ബൊറൂസിയ

real madrid
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍പോരാട്ടം സമനിലയില്‍. ഫ്രഞ്ച് താരം കരീം ബെന്‍സേമയുടെ ഇരട്ട ഗോള്‍ നേട്ടത്തോടെയാണ് ആദ്യ പകുതിയില്‍ റയല്‍ മുന്നിട്ട് നിന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഒബൗമയോങ്ങും മാര്‍ക്കോ റൂസും നേടിയ ഗോളുകളിലൂടെയാണ് ജര്‍മ്മന്‍ ടീം റയലിനെ തളച്ചത്.
 
അതോടെ റയലിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും ബൊറൂസിയക്ക് കഴിഞ്ഞു. അതേസമയം മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി എഫ് സി പോര്‍ട്ടോയോട് 5-0നാണ് ദയനീയമായ തോല്‍‌വി ഏറ്റുവാങ്ങിയത്. ഡൈനാമോ കീവിനെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം യുവന്‍റസ് സ്വന്തമാക്കിയപ്പോള്‍
ടോട്ടനം സിഎസ്കെ മോസ്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 
About Writer
സജിത്ത്