1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Women vs Netherlands Women T20 World Cup Updates

Women's T20 World Cup 2026, India Women vs Netherlands Women: ലോകകപ്പിൽ രണ്ടാം ജയവുമായി ഇന്ത്യ, സ്മൃതി കളിയിലെ താരം

ഇന്ത്യക്കായി 47 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം സ്മൃതി മന്ഥന 74 റൺസ് നേടി ടോപ് സ്‌കോററായി

India Women vs Netherlands Women T20 World Cup Updates, Women T20 World Cup 2026, India W vs Netherlands W
India Women

India Women vs Netherlands Women: വനിതകളുടെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ നെതർലൻഡ്‌സ് വനിത ടീമിനെ 95 റൺസിനു ഇന്ത്യ വനിത ടീം തോൽപ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വനിത ടീം നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.3 ഓവറിൽ 114 റൺസിനു നെതർലൻഡ്‌സ് വനിത ടീം ഓൾഔട്ട് ആയി. 
 
ഇന്ത്യക്കായി 47 പന്തിൽ 11 ഫോറും ഒരു സിക്‌സും സഹിതം സ്മൃതി മന്ഥന 74 റൺസ് നേടി ടോപ് സ്‌കോററായി. സ്മൃതി തന്നെയാണ് കളിയിലെ താരവും. ഷഫാലി വെർമ 38 പന്തിൽ 55 റൺസെടുത്തു. പത്ത് ഫോറുകൾ സഹിതമാണ് ഷഫാലിയുടെ ഇന്നിങ്‌സ്. റിച്ച ഘോഷ് എട്ട് പന്തിൽ പുറത്താകാതെ 20 റൺസെടുത്തു. 
 
27 പന്തിൽ 28 റൺസെടുത്ത ബബെറ്റെ ഡി ലീഡ് ആണ് നെതർലൻഡ്‌സ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഹീതർ സീഗർസ് 21 റൺസെടുത്തു. ഇന്ത്യക്കായി ശ്രീ ചരണി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഷഫാലി വെർമയ്ക്കു മൂന്ന് വിക്കറ്റ്. നന്ദിനി ശർമ രണ്ടും ദീപ്തി ശർമ ഒരു വിക്കറ്റും സ്വന്തമാക്കി. 
 
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 64 റൺസിനു തോൽപ്പിച്ചിരുന്നു. 
അടുത്ത ലേഖനം
Cristiano Ronaldo : ബോക്സിൽ നിന്നും അനങ്ങാതെ റോണോ, മെസ്സി... മെസ്സി... കൂവി വിളിച്ച് ആരാധകർ, ക്രിസ്റ്റ്യാനോ കളം വിട്ടത് നിരാശയോടെ