1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Quarter Final Match World cup 2022

ഖത്തര്‍ ലോകകപ്പ്: ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഇന്ന് രാത്രി 8.30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും

Quarter Final Match World cup 2022
ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആവേശ പോരാട്ടത്തില്‍ എട്ട് ടീമുകള്‍ മത്സരിക്കും. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഇംഗ്ലണ്ട്, മൊറോക്കോ എന്നിവരാണ് ക്വാര്‍ട്ടര്‍ കളിക്കുന്ന ടീമുകള്‍. 
 
ഇന്ന് രാത്രി 8.30 നാണ് ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടും. 
 
നാളെ പുലര്‍ച്ചെ 12.30 ന് (ഇന്ന് അര്‍ധരാത്രി) നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് എതിരാളികള്‍ നെതര്‍ലന്‍ഡ്‌സ്. 
 
ശനിയാഴ്ച രാത്രി 8.30 നാണ് മൊറോക്കോ-പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ മത്സരം 
 
ഞായറാഴ്ച പുലര്‍ച്ചെ 12.30 ന് (ശനി അര്‍ധരാത്രി) ഫ്രാന്‍സ് - ഇംഗ്ലണ്ട് എന്നീ വമ്പന്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടും. 
 
അടുത്ത ലേഖനം
പ്രതിഭകൾ കൊണ്ട് സമ്പന്നരും, ട്രോഫികൾ കൊണ്ട് ദരിദ്രരും, ലോകകപ്പടക്കം ഈ വർഷം ഇന്ത്യയ്ക്ക് പറയാനുള്ളത് നഷ്ടത്തിൻ്റെ കണക്കുകൾ മാത്രം