അപകടകാരിയാണ് മെസ്സി എന്നാൽ മെസ്സിയ്ക്കും ദൗർബല്യങ്ങളുണ്ട്, അർജൻ്റീനയ്ക്കെതിരെ ആദ്യവെടി പൊട്ടിച്ച് ലൂയിസ് വാൻ ഗാൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (18:17 IST)
അർജൻ്റീനയ്ക്കെതിരായ മത്സരങ്ങൾക്ക് മുൻപ് ആദ്യവെടി പൊട്ടിച്ച് നെതർലൻഡ്സ്
പരിശീലകനായ ലൂയിസ് വാൻ ഗാൽ. അർജൻ്റീനയ്ക്ക് പൊസഷൻ നഷ്ടപ്പെടുമ്പോൾ മെസ്സി കളത്തിൽ ഇടപ്പെടുന്നില്ലെന്നാണ് വാൻ ഗാൽ പറയുന്നു. എങ്കിലും ഏറെ അപകടകാരിയാണ് മെസ്സിയെന്നും അദ്ദേഹം പറയുന്നു.

ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാൻ മെസ്സിക്കറിയാം, സ്കോർ ചെയ്യാനും കഴിയുന്നു. എന്നാൽ അർജൻ്റീനയ്ക്ക് പന്ത് നഷ്ടമാകുമ്പോൾ ബോൾ പിടിച്ചെടുക്കാൻ മെസ്സി ഇടപെടുന്നില്ല. ഇത് കൃത്യമായി ഞങ്ങൾ വിനിയോഗിക്കും. വാൻ ഗാൽ പറഞ്ഞു. 2014ലെ ബ്രസീൽ ലോകകപ്പിലെ സെമി ഫൈനലിലായിരുന്നു നെതർലൻഡ്സും അർജൻ്റീനയും അവസാനം ഏറ്റുമുട്ടിയത്. പെനാൽട്ടി ഷൂട്ടൗട്ടിൽ അന്ന് വിജയം അർജൻ്റീനയ്ക്കൊപ്പമായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :