അര്‍ജന്റീനയ്ക്ക് പ്രഹരം; നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം ഡി പോളിന് നഷ്ടമാകുമോ?

പേശികളിലെ പരുക്കിനെ തുടര്‍ന്നാണ് ഡി പോളിന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം നഷ്ടമാകുകയെന്നാണ് വിവരം

രേണുക വേണു| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (08:35 IST)

അര്‍ജന്റീന ടീമില്‍ എതിരാളികള്‍ ഏറെ ഭയപ്പെടുന്ന താരമാണ് റോഡ്രിഗോ ഡി പോള്‍. നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റൈന്‍ ക്യാംപില്‍ നിന്ന് അത്ര സന്തോഷകരമായ വാര്‍ത്തയല്ല ഇപ്പോള്‍ പുറത്തുവരുന്നത്. പരുക്കിനെ തുടര്‍ന്ന് ഡി പോളിന് ക്വാര്‍ട്ടര്‍ മത്സരം നഷ്ടമായേക്കുമെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പേശികളിലെ പരുക്കിനെ തുടര്‍ന്നാണ് ഡി പോളിന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം നഷ്ടമാകുകയെന്നാണ് വിവരം. ട്രെയ്‌നിങ് സെഷനില്‍ സഹതാരങ്ങള്‍ക്കൊപ്പമല്ല ഡി പോളിനെ കഴിഞ്ഞ ദിവസം കണ്ടതെന്നും ഡി പോള്‍ തനിച്ചാണ് പരിശീലനം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് താരത്തിന്റെ ലഭ്യത ആശങ്കയിലാക്കിയത്.

അതേസമയം, ഡി പോളിന്റെ പരുക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും അര്‍ജന്റീന പുറത്തുവിട്ടിട്ടില്ല. ഡി പോളിന്റെ പരുക്ക് ഗുരുതരമല്ലെന്നും നെതര്‍ലന്‍ഡ്‌സിനെതിരെ താരം ഇറങ്ങുമെന്നും പ്രതീക്ഷയിലാണ് ആരാധകര്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :