അനുബന്ധ വാര്‍ത്തകള്‍
- നെയ്മര്‍ ഈ സീസണില്‍ ഇനി കളിക്കില്ല; ശസ്ത്രക്രിയ വേണം
- മെസ്സിയാണ് മികച്ചവൻ, കുഞ്ഞാരാധകനോട് പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ(വീഡിയോ)
- സെവനപ്പ് രുചിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; നെഞ്ചകം പിളര്‍ത്തി ലിവര്‍പൂളിന്റെ ഏഴ് ഗോളുകള്‍
- 24 വയസ്സ്, പിഎസ്ജിയുടെ എക്കാലത്തെയും വലിയ ഗോൾനേട്ടക്കാരനായി എംബാപ്പെ
- Kerala Blasters: വിവാദഗോൾ യൂറോപ്യൻ റഫറിമാരുടെ ശ്രദ്ധയിൽപ്പെടുത്തി ഇവാനും ബ്ലാസ്റ്റേഴ്സും
ലോകകപ്പിലെ മെസിയുടെ നിഴലുപോലും ഇല്ല; ബയേണിനെതിരെ പി.എസ്.ജിക്ക് വീണ്ടും തോല്‍വി
ലോകകപ്പിലെ താരങ്ങളായ ലയണല്‍ മെസിയും കിലിയെന്‍ എംബാപ്പെയും ഉണ്ടായിട്ടും പി.എസ്.ജിക്ക് വീണ്ടും അടിതെറ്റി. ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മോഹിച്ച് ഇറങ്ങിയ പി.എസ്.ജിയെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂണിക് തോല്‍പ്പിച്ചു. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ ജയിച്ചിരുന്നു. രണ്ട് പാദത്തിലുമായി ബയേണിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്. ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ പി.എസ്.ജി. നാണംകെട്ടു.
രണ്ടാം പകുതിയിലാണ് ബയേണിന്റെ രണ്ട് ഗോളുകള്‍ പിറന്നത്. എറിക് ചൂപോ മോടിങ് 61-ാം മിനിറ്റിലും സെര്‍ജി ഗ്നാബ്രി 89-ാം മിനിറ്റിലും ഗോള്‍ നേടി. പി.എസ്.ജി താരങ്ങളുടെ പിഴവില്‍ നിന്നാണ് ബയേണിന്റെ ആദ്യ ഗോള്‍ പിറന്നത്. ലോകകപ്പിലെ നിഴല്‍ പോലും ആകാന്‍ മെസിക്കും എംബാപ്പെയ്ക്കും സാധിച്ചില്ല.